Site iconSite icon Janayugom Online

അഴിമതിക്കേസ്; ഓങ് സാങ് സൂചിക്ക് അഞ്ച് വർഷം തടവ് ശിക്ഷ

അഴിമതിക്കേസിൽ മ്യാൻമർ മുൻ വിദേശകാര്യമന്ത്രിയും നൊബേൽ ജേതാവുമായി ഓങ് സാങ് സൂചിക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് മ്യാൻമർ കോടതി. 60, 000 യുഎസ് ഡോളറും സ്വർണവും കൈക്കൂലിയായി വാങ്ങിയെന്നാണ് സൂചിക്കെതിരെയുള്ള കേസ്.

സൂചിക്കെതിരെയുള്ള 11 അഴിമതിക്കേസുകളിൽ ആദ്യത്തേതിന്റെ വിധിയാണ് മ്യാൻമർ കോടതി ഇപ്പോൾ വിധിച്ചിരിക്കുന്നത്. ഓരോ കേസിനും പരമാവധി 15 വർഷം വരെയാണ് ശിക്ഷാ കാലാവധി. കേസ് സംബന്ധിച്ച കോടതി വിചാരണകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്കും വിലക്കുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് സൂചിയുടെ അഭിഭാഷകരെയും മ്യാൻമർ കോടതി വിലക്കി.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പട്ടാള അട്ടിമറിയിലൂടെ സൂചിയുടെ സർക്കാരിന് അധികാരം നഷ്ടമായത്. ഇതിനുപിന്നാലെ സൈന്യത്തിനെതിരായ പ്രവർത്തനങ്ങൾ, കോവിഡ് മാനദണ്ഡ ലംഘനം, ടെലികമ്മ്യൂണികേഷൻ നിയമലംഘനം എന്നിവയുൾപ്പെടെയുള്ള കേസുകളിൽ ഓങ് സാങ് സൂചി ആറ് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടിരുന്നു. നിലവിൽ വീട്ടുതടങ്കലിൽ തുടരുകയാണ് 76കാരിയായ സൂചി.

Eng­lish summary;Corruption case; Aung San Suu Kyi sen­tenced to five years in prison

You may also like this video;

Exit mobile version