അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല കുറ്റക്കാരനാണെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി വിധിച്ചു. ശിക്ഷ സംബന്ധിച്ച വാദം മെയ് 26ന് കോടതി കേള്‍ക്കും.
1993 നും 2006 നും ഇടയില്‍ വരുമാനത്തിന് ആനുപാതികമല്ലാതെ 6.09 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ചൗട്ടാലയ്ക്കെതിരെ കേസ്. 2010 മാര്‍ച്ച് 26 ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2021 ജനുവരിയില്‍ ചൗട്ടാലയ്ക്കെതിരെ ഡല്‍ഹി കോടതി കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റവും ചുമത്തി.
2013 ല്‍ അധ്യാപക നിയമന അഴിമതിയില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒ പി ചൗട്ടാലയ്ക്കും മകന്‍ അജയ് ചൗട്ടാലക്കും പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. ഇപ്പോള്‍ 87 വയസ്സുള്ള ഒ പി ചൗട്ടാല 2021 ജൂലൈയിലാണ് ജയില്‍ മോചിതനായത്.
English summary;Corruption: Om Prakash Chautala convicted
You may also like this video;