യുഎസ് പിന്തുണയോടുകൂടിയ ഇടക്കാല സര്‍ക്കാരില്‍ നിന്ന് രാജിവച്ച് വെനസ്വലേയന്‍ പ്രതിപക്ഷ നേതാവ് ജൂലിയോ ബോര്‍ഗസ്. ഇടക്കാല സര്‍ക്കാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ജുവാന്‍ ഗു അയ്ഡോയ സഖ്യത്തിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിദേശകാര്യ കമ്മിഷണര്‍ സ്ഥാനം ബോര്‍ഗസ് രാജിവച്ചത്. വ്യാപകമായ അഴിമതി നടത്തുന്ന സംഘമായി ഗു അയ്ഡോയുടെ ഇടക്കാല സര്‍ക്കാര്‍ മാറിയെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് ബോര്‍ഗസ് പറഞ്ഞു. “ഇടക്കാല സര്‍ക്കാര്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ഒരു മാർഗമെന്ന നിലയില്‍ പരാജയപ്പെട്ടുവെന്നും ബോര്‍ഗസ് ആരോപിച്ചു.
വിദേശത്തുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തിരിമറി നടത്തിയെന്നും കൊളംബോയില്‍ നിന്നു കൊണ്ട് ആഭ്യന്തര കലാപത്തിന് ബോര്‍ഗസ് നേതൃത്വം നല്‍കിയിരുന്നതായും പ്രസിഡന്റ് നിക്കോളാസ് മഡുറോ പല അവസരങ്ങളിലും പറഞ്ഞിരുന്നു.
2018‑ൽ, മഡുറോയ്‌ക്കെതിരായ വധശ്രമത്തില്‍ രാജ്യദ്രോഹം, മനഃപൂർവമായ നരഹത്യ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ബോർഗസിനെ കൊളംബിയയിലേക്ക് നാടുകടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
English Summary: Corruption: Venezuelan opposition leader resigns
You may like this video also