Site icon Janayugom Online

ചെലവ് ചുരുക്കല്‍: ഡോളര്‍ ലാഭിക്കാന്‍ നടി നോറ ഫത്തേഹിയുടെ പരിപാടി ബംഗ്ലാദേശ് റദ്ദാക്കി

Nora Fatehi

ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ഡോളര്‍ ലാഭിക്കുന്നതിന് വേണ്ടി ബോളിവുഡ് നടി നോറ ഫത്തേഹിയുടെ നൃത്ത പരിപാടിക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
തലസ്ഥാനമായ ധാക്കയിലാണ് പരിപാടി നടത്താനിരുന്നത്. വിമൻ ലീഡർഷിപ്പ് കോർപറേഷൻ സംഘടിപ്പിച്ച പരിപാടിയിൽ നോറ ഫത്തേഹി അവാർഡുകൾ വിതരണം ചെയ്യുകയും നൃത്തം അവതരിപ്പിക്കുകയും ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.
ആഗോള സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത് വിദേശനാണ്യ ശേഖരം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് നോറ ഫത്തേഹിയുടെ പരിപാടിക്ക് അനുമതി നൽകാതിരുന്നതെന്ന് ബംഗ്ലാദേശ് സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
മൊറോക്ക­ൻ‑കനേഡിയൻ കുടുംബത്തിൽ നിന്നുള്ള ഫത്തേഹി 2014 ലാണ് ഹിന്ദി സിനിമകളിൽ അരങ്ങേറ്റം കുറിച്ചത്.
വിദേശനാണ്യ കരുതൽ ശേഖരം കുറയുന്നതിനാൽ ഡോളർ കൈമാറ്റത്തിന് കേന്ദ്രബാങ്കിന്റെ നിയന്ത്രണങ്ങൾ ഉണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇറക്കുമതിക്ക് ഉപയോഗിക്കുന്ന വിദേശനാണ്യ കരുതൽ ശേഖരം ഒക്ടോബർ 12 വരെ 36.33 ബില്യൺ ഡോളറായി കുറഞ്ഞിരിക്കുന്നു. ഏകദേശം നാല് മാസത്തെ ഇറക്കുമതിക്ക് ഇത് മതിയാകും. എന്നാൽ ഒരു വർഷം മുമ്പ് 46.13 ബില്യൺ ഡോളർ ഉണ്ടായിരുന്ന സ്ഥാനത്താണ് വന്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യം ആവശ്യപ്പെട്ട വായ്പകളെക്കുറിച്ച് ചർച്ചകൾ നടത്തുന്നതിന് ഈ മാസം അവസാനം ബംഗ്ലാദേശിലേക്ക് പ്ര­ത്യേക സംഘത്തെ അയയ്ക്കാൻ തയാറെടുക്കുകയാണെന്ന് അ­ന്താരാഷ്ട്ര നാണയ നിധി ഏഷ്യ ആന്റ് പസഫിക് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ആൻ മേരി ഗുൽഡെ വുൾഫ് പറഞ്ഞു.
രാജ്യത്തിന്റെ കരുതൽ ശേഖരം ഇപ്പോഴും സുരക്ഷിതാവസ്ഥയിലാണ്. എന്നാല്‍ ചുരുക്കല്‍ അത്യാവശ്യമാണെന്ന് അവര്‍ പറഞ്ഞിരുന്നു. 

Eng­lish Sum­ma­ry: Cost-cut­ting: Bangladesh can­cels actress Nora Fate­hi’s show to save dollars

You may like this video also

Exit mobile version