തമിഴ്നാട്ടില്‍ പഞ്ഞിമിഠായിയുടെ നിര്‍മ്മാണവും വില്‍പനയും നിര്‍ത്തിവച്ചു. കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. സമാനമായ കാരണം ചൂണ്ടിക്കാട്ടി പുതുച്ചേരിയില്‍ നേരത്തേ പഞ്ഞിമിഠായി നിരോധിച്ചിരുന്നു.
തുണികള്‍ക്ക് നിറം നല്‍കാനായി ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈയായ റോഡമിന്‍-ബിയുടെ സാന്നിധ്യം പഞ്ഞിമിഠായിയില്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. റോഡമിന്‍-ബി മനുഷ്യര്‍ക്ക് ഹാനികരമാണെന്നും ഭക്ഷ്യസുരക്ഷാ നിയമത്തില്‍ പറയുന്നു.
നിയമം ലംഘനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
English Summary: Cotton candy banned in Tamil Nadu
You may also like this video