Site iconSite icon Janayugom Online

ചുമ മരുന്ന് മരണം: കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി, അടച്ചുപൂട്ടി

വിഷാംശം കലര്‍ന്ന ചുമ മരുന്നായ കോള്‍ഡ്രിഫ് നിര്‍മ്മിച്ച ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയതായും കമ്പനി പൂര്‍ണമായും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതായും തമിഴ‌്നാട് സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ചുമ സിറപ്പില്‍ 48.6% ഡൈഎത്തിലീന്‍ ഗ്ലൈക്കോ­ള്‍ (ഡിഇജി) എന്ന വിഷവസ‍്തു അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച 22 കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്നാണ് നടപടി.

Exit mobile version