ആഫ്രിക്കന്‍ രാജ്യമായ ഗാംബിയായില്‍ ഇന്ത്യന്‍ ചുമമരുന്ന് കഴിച്ച കുട്ടികള്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഇന്ത്യ. 2022 ല്‍ ഗാംബിയായില്‍ ഇന്ത്യന്‍ നിര്‍മ്മിത ചുമമരുന്ന് ഉപയോഗിച്ച കുട്ടികള്‍ മരിച്ച സംഭവത്തില്‍ വ്യാജ മരുന്നാണ് വില്ലനായി മാറിയതെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ ഏജന്‍സി വ്യക്തമാക്കി. അണുബാധയുള്ള ചുമമരുന്ന് ചിലര്‍ വ്യാജമായി നിര്‍മ്മിച്ച് വിതരണം നടത്തിയതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയത്. ലോകാരോഗ്യ സംഘടന നടത്തിയ പരിശോധനയില്‍ മരുന്നില്‍ അണുബാധ സ്ഥീരികരിച്ചിരുന്നു.
തുടര്‍ന്ന് പഞ്ചാബിലെ മെയ്ഡന്‍ ഫാര്‍മ ഉല്പാദിപ്പിച്ച ചുമമരുന്ന് നിരോധിച്ച് ഉത്തരവായെങ്കിലും ചിലര്‍ ഇതിന്റെ വ്യാജ സീലും മറ്റും ഉപയോഗിച്ച് വിപണിയില്‍ ഇറക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. മരുന്നില്‍ ഡൈത്തലിന്‍ ഗ്ലൈക്കോളും ഈഥെയ്ന്‍ ഗ്ലൈക്കോളും അടങ്ങിയതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മനുഷ്യരുടെ ഉളളില്‍ ഇവ രണ്ടും എത്തിപ്പെട്ടാല്‍ മരണഹേതുവായി മാറുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. തുടര്‍ന്ന് ഇന്ത്യന്‍ അധികൃതര്‍ കമ്പനിയില്‍ പരിശോധന നടത്തുകയും അംഗീകാരം റദ്ദാക്കുകകയും ചെയ്തിരുന്നു. 69 കുട്ടികളാണ് ഈ ചുമമരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് ഗാംബിയായില്‍ മരിച്ചത്.
English summary: Cough medicine deaths in Gambia; The World Health Organization’s warning was ignored
you may also like this video