Site iconSite icon Janayugom Online

ചുമ മരുന്നിലെ വിഷാംശം: പട്ടികയില്‍ ആറ് രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഡബ്ല്യുഎച്ച്ഒ

ചുമ മരുന്നുകൾ മൂലമുണ്ടാകുന്ന ആഗോള ഭീഷണിയെക്കുറിച്ച് അന്വേഷണം നടത്തി ലോകാരോഗ്യ സംഘടന. അപകടകരമായ ഘടകങ്ങള്‍ ചേര്‍ന്ന ചുമ മരുന്നുകൾ വിൽക്കുന്നുവെന്ന് സംശയിക്കുന്ന ആറ് രാജ്യങ്ങളെ കൂടി ലോകാരോഗ്യ സംഘടന പുതുതായി പട്ടികയിൽ ഉള്‍പ്പെടുത്തി. മരുന്ന് കഴിച്ച് 300 ലധികം ശിശുക്കള്‍ മരിച്ചതിനെതുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ഹരിയാന ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുന്ന ചുമ മരുന്ന് കഴിച്ച് പശ്ചിമാഫ്രിക്കൻ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികളാണ് മരിച്ചത്. കമ്പനി നിർമ്മിച്ച ഡോക് 1 മാക്സ് സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചതായി ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയവും അറിയിച്ചിരുന്നു. പിന്നാലെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ മരിയോൺ ബയോടെക് നിർമ്മിച്ച രണ്ട് ചുമ സിറപ്പുകൾ ഉപയോഗിക്കരുതെന്ന് ഡ­ബ്ല്യുഎച്ച്ഒ നിര്‍ദേശം നല്‍കി.

eng­lish sum­ma­ry; Cough med­i­cine tox­i­c­i­ty: WHO lists six countries

you may also like this video;

Exit mobile version