Site iconSite icon Janayugom Online

വിവാഹ സമ്മര്‍ദ്ദം താങ്ങാനായില്ല; വിദ്യാര്‍ത്ഥിനി തൂ ങ്ങി മരിച്ചു

ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍ വിവാഹത്തെച്ചൊല്ലിയുള്ള സമ്മര്‍ദ്ദം താങ്ങാനാവാതെ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. വീര്‍ ബഹാദൂര്‍ സിങ് പൂര്‍വാഞ്ചല്‍ സര്‍വകലാശാലയിലെ അവസാന വര്‍ഷ ബിഎസ്‌സി വിദ്യാര്‍ത്ഥിനി ശിവാംഗി മിശ്രയാണ് (22) അത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ മുറിയുടെ കതകില്‍ തട്ടിയിട്ടും തുറക്കാത്തതിനെത്തുടര്‍ന്ന് സഹപാഠികള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികാരികളെത്തി മുറി തള്ളിത്തുറന്നപ്പോളാണ് തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്. ഉടന്‍ ആശുത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മരിക്കുന്നതിന് മുമ്പ് പെണ്‍കുട്ടി പ്രതിശ്രുത വരമുമായി സംസാരിച്ചിരുന്നതായി ഫോണില്‍ നിന്നും തെളിവ് ലഭിച്ചിട്ടുണ്ട്. വിവാഹത്തെ കുറിച്ചുള്ള അധിക സമ്മര്‍ദ്ദമാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

Exit mobile version