ആന്ധ്രപ്രദേശിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് കുട്ടികളുൾപ്പടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. കർണൂൽ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. വെങ്കടേഷം (76), മകൾ മീനാക്ഷി (32), മരുമകൻ സതീശ് (34), ചെറുമക്കളായ റിത്വക്ക് (4), ബുന്നിത്ത് (5) എന്നിവരാണ് മരിച്ചത്. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അപകടത്തിൽ അനുശോചിച്ചു. കനത്ത മഞ്ഞ് കാരണം കാർ ഓടിച്ചിരുന്നവർക്ക് പരസ്പരം കാണാൻ കഴിഞ്ഞില്ല എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മഞ്ഞ് കാരണം കാണാനായില്ല; ആന്ധ്രയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് കുഞ്ഞുങ്ങളുൾപ്പടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

