Site iconSite icon Janayugom Online

ബാങ്കില്‍ നിന്ന് അയച്ച പണത്തിലും കള്ളനോട്ട്!

currenciescurrencies

റിസര്‍വ് ബാങ്കിലേക്ക് അയച്ച പണത്തില്‍ നിന്ന് കള്ളനോട്ട് കണ്ടെത്തിയ സംഭവത്തി­ല്‍ മാനേജര്‍മാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെ­യ്തു. ഉഡുപ്പി, മണിപ്പാൽ, ഹുബ്ബള്ളി, ബംഗളൂരുവിലെ മല്ലേശ്വരം ബ്രാഞ്ച് എന്നിവിടങ്ങളിൽ നിന്ന് ആർബിഐയിലേക്ക് അയച്ച പണത്തിലാണ് ക­ള്ളനോട്ടുക­­ൾ കണ്ടെത്തിയത്. 

100 രൂപയുടെ 30 കള്ളനോട്ടുകൾ കണ്ടെത്തിയതായും ഹലാസുരു ഗേറ്റ് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് നാല് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, യുബിഐ ബാങ്ക് എന്നിവയുടെ മാനേ­­­ജർമാർക്കെതിരെയാണ് ആർബിഐ മാനേജർ ആനന്ദ് പരാതി നൽകിയ­­ത്. അന്വേഷണത്തിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 

Eng­lish Sum­ma­ry: Coun­ter­feit mon­ey sent from the bank!

You may also like this video

Exit mobile version