Site iconSite icon Janayugom Online

വോട്ടെണ്ണല്‍ ദിനം ഞായറാഴ്ച: മാറ്റണമെന്ന് മിസോറാം

ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മിസോറാമിലെ നിയമസഭാ വോട്ടെണ്ണല്‍ ദിനം മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ മൂന്ന് ഞായറാഴ്ച ആയതിനാല്‍ മാറ്റണമെന്നാണ് ബിജെപി, കോണ്‍ഗ്രസ്, മിസോ നാഷണല്‍ ഫ്രണ്ട് എന്നീ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

സോറം പീപ്പിള്‍സ് മൂവ്മെന്റ്, പീപ്പിള്‍സ് കോണ്‍ഫറൻസ് എന്നീ സംഘടനകളും തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. തിങ്കളാഴ്ചയാണ് മിസോറാം, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
40 അംഗ മിസോറാം നിയമസഭയില്‍ നവംബര്‍ ഏഴിന് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലും ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍ നടത്തുമെന്നാണ് അറിയിപ്പ്. 2011 സെൻസസ് അനുസരിച്ച് മിസോറാമില്‍ 87 ശതമാനം ജനങ്ങളും ക്രിസ്ത്യൻ വംശജരാണ്.

Eng­lish Summary:Counting on Sun­day: Mizo­ram to change

You may also like this video

Exit mobile version