ഇനി മുതൽ മലേഷ്യയിലേക്ക് പോകാൻ ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ല. ഇന്ത്യക്കാർക്ക് 30 ദിവസം വരെ രാജ്യത്ത് വിസയില്ലാതെ കഴിയാം എന്നാണ് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കുമാണ് ഈ ഇളവ് നല്‍കിയിരിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
മലേഷ്യയിലേക്ക് എത്തുന്ന വിദേശസഞ്ചാരികളിൽ കൂടുതലും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ളവരാണ്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. സന്ദർശകരുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനമാണ്.
വിസ ആവശ്യമില്ലാതെ നിലവില്‍ 25 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാം. ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ തായ്‌ലൻഡും ശ്രീലങ്കയും ഉൾപ്പെടുന്നു. ഈ പട്ടികയിലേക്കാണ് ഇപ്പോള്‍ മലേഷ്യയും ഉള്‍പ്പെട്ടിരിക്കുന്നത്.
ഇന്ത്യക്കാർക്കുള്ള വിസ രഹിത രാജ്യങ്ങള്‍
രാജ്യങ്ങൾ താമസ കാലയളവ് (ദിവസങ്ങളിൽ)
അംഗോള 30
ബാർബഡോസ് 90
ഭൂട്ടാൻ 14
ഡൊമിനിക്ക 180
എൽ സാൽവഡോർ 90
ഫിജി 120
ഗാബോൺ 30
ഗാംബിയ 90
ഗ്രനേഡ 90
ഹെയ്തി 90
ജമൈക്ക വിസ രഹിതം
കസാക്കിസ്ഥാൻ 14
മക്കാവോ 30
മലേഷ്യ 90
മൗറീഷ്യസ് 90
മൈക്രോനേഷ്യ 30
നേപ്പാൾ വിസ രഹിതം
പലസ്തീൻ പ്രദേശങ്ങൾ വിസ രഹിതം
സെന്റ് കിറ്റ്സ് ആൻഡ് നെവിസ് 90
സെനഗൽ 90
ശ്രീ ലങ്ക 30
സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ് 90
തായ്ലൻഡ് 30
ട്രിനിഡാഡ് ആൻഡ് ടൊബാഗോ 90
വനവാട്ടു 90
English Summary: Countries offering visa-free entry to Indians
You may also like this video