സിപിഐ ദേശീയ കൗൺസിൽ റിപ്പോർട്ടിങ്ങിന്റെ ഭാഗമായി ജില്ലാ പ്രവർത്തക കൺവൻഷൻ കോട്ടയത്ത് കെ പി എസ് മേനോൻ ഹാളിൽ നടന്നു. ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു അധ്യക്ഷത വഹിച്ചു.
രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ കൂടെയാണ് കടന്നുപോകുന്നത്. ഇത് മറച്ചു വച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ കേന്ദ്രം നടത്തുന്നത്. ബജറ്റിന് മുൻപ് സാധാരണ അവതരിപ്പിക്കാറുള്ള ഇക്കണോമിക് സർവേ ബോധപൂർവം കേന്ദ്രം അവതരിപ്പിച്ചില്ല. പാർലമെന്റ് പ്രവർത്തനങ്ങളും കഴിഞ്ഞ സാമ്പത്തിക വർഷത്തെ മാറ്റങ്ങളെ സംബന്ധിച്ചുമുള്ള ആധികാരിക രേഖയായ ഇക്കണോമിക് സർവേ ഇല്ലാത്ത ആദ്യ ബജറ്റ് ആയിരുന്നു ഇത്. എന്നിട്ടും ഇല്ലാത്ത അവകാശ വാദങ്ങൾ ഉയർത്തിയാണ് നിർമല സീതാരാമൻ ബജറ്റുമായി രംഗത്ത് എത്തിയത്.
2016 മുതൽ ഇന്ത്യുയുടെ സാമ്പത്തിക വളർച്ച ആറ് ശതമാനത്തിന് അപ്പുറം പോയിട്ടില്ലെന്ന് കണക്കുകൾ വ്യക്തം ആക്കുന്നു. നിരവധി വാഗ്ദാനങ്ങൾ നൽകി ആണ് മോഡിയും കൂട്ടരും അധികാരത്തിൽ എത്തിയത്. ഇവയൊന്നും നടപ്പിലാക്കിയില്ല എന്ന് മാത്രമല്ല വിദേശ കടം മൂന്ന് ഇരട്ടിയിൽ ഏറെ വർദ്ധിപ്പിക്കുകയും ചെയ്തുവെന്നും അഡ്വ. കെ പ്രകാശ് ബാബു പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിക്ക് 2021 ൽ 96,000 കോടി രൂപ മാറ്റിവച്ചപ്പോൾ ഇത്തവണ 60,000 കോടി രൂപയായി കുറഞ്ഞു. കോടിക്കണക്കിന് രൂപ കൂലിയായി തൊഴിലാളികൾക്ക് നൽകാൻ ഇരിക്കെയാണ് ഈ സ്ഥിതി. തൊഴിലാളികളോട് അങ്ങേയറ്റം അനീതിയാണ് കാട്ടിയത്. സൈനിക ആവശ്യത്തിനുള്ള ഉപകരണങ്ങൾ ഉത്പാദിപ്പിക്കുന്ന മേഖല പോലും വിറ്റു. വികസിക്കുന്ന ഏക മേഖല അദാനിയുടെയാണ്.
തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടി. ഒരു വിഭാഗത്തോടും നീതി കാണിക്കാത്ത സർക്കാരായി മോഡി സർക്കാർ മാറി. ഇതിനെതിരെ ആരെങ്കിലും ശബ്ദം ഉയർത്തിയാൽ അവരെ ജയിലിൽ ഇടാൻ ഉള്ള നിയമവും ആയി മുന്നോട്ട് പോകുന്നു. പഴയ പാർലമെന്റ് മന്ദിരത്തിൽ നെഹ്റുവിന്റെയും, ഗാന്ധിയുടെയും സ്മരണകൾ നിഴലിച്ചു നിൽക്കുന്നതിനാൽ മോഡി പുതിയ പാർലമെന്റ് മന്ദിരം ഉണ്ടാക്കി. വലിയ സുരക്ഷ അവിടെ ഉണ്ടാകും എന്ന് പറഞ്ഞിരുന്നെങ്കിലും അടുത്തിടെ സഭക്കുള്ളിൽ ഒരുപറ്റം ചെറുപ്പക്കാരൂടെ പ്രതിഷേധം രാജ്യം കണ്ടു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണിത്. എന്നാൽ ബിജെപി അംഗം നൽകിയ പാസ് ഉപയോഗിച്ച് ആണ് ഇവർ പാർലമെന്റിനുള്ളിൽ കയറിയത്. ഇത് ചോദ്യം ചെയ്ത എംപി മാരെ സസ്പെന്റ് ചെയ്തു. അവരെ നിശ്ശബ്ദരക്കി ചില നിയമ നിർമാണം നടത്തി.
ജനം പട്ടിണി കിടന്നാലും ദാരിദ്ര്യത്തിൽ മുങ്ങിയാലും രാമനെയും കൃഷ്ണനെയും സംരക്ഷിക്കാൻ ആണ് കേന്ദ്ര ഭരണകൂടം ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇന്ത്യൻ മതേതരത്വത്തിന് നേരെ ബിജെപി ഉയർത്തുന്ന നിലപാടുകൾക്ക് എതിരെ തെരഞ്ഞെടുപ്പിലൂടെ മറുപടി പറയണം.
നിയമസഭ പാസ്സാക്കുന്ന ബില്ലുകൾ അനിശ്ചിതമായി തടഞ്ഞു വയ്ക്കാൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടും കേരളത്തിൽ ചില സുപ്രധാന ബില്ലുകളുടെമേൽ കേരള ഗവർണർ അടയിരിക്കുയാണ്. ഗവർണർ പദവി അവശ്യമില്ലെന്ന നിൽപാടിൽ സിപിഐ ഉറച്ചു നിൽക്കുകയാണ്. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണം. ഗവർണറെ ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സർക്കാർ. അല്ലെങ്കിൽ വിവിധ കേന്ദ്ര എജൻസികളെ ഇതിനായി ഉപയോഗപ്പെടുത്തുന്നു. ബിജെപി ക്ക് അനുകൂലമായി സംസാരിച്ചാൽ പിന്നെ കേസ് ഒന്നുമില്ല എന്നതാണ് അവസ്ഥ. ഇതിന്റെ വസ്തുതകൾ ജനങ്ങൾക്കിടയിൽ തുറന്ന് കാണിക്കാൻ സിപിഐക്ക് കഴിയണം.
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറ് പി പി സുനീർ പാർട്ടി അംഗങ്ങളുടെ ഫണ്ട് ഏറ്റുവാങ്ങി സംസാരിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിനെ നിർണായകമായി കണ്ട് പ്രവർത്തിക്കാൻ സാധിക്കണം. ഇടതുപക്ഷത്തെ വേട്ടയാടുന്ന നിലപാടുകൾ നാനാഭാഗത്തുനിന്ന് ഉണ്ടാകുമ്പോഴും സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടായി. സപ്ലൈകോ ഉപന്നങ്ങൾക്ക് വില വർധിപ്പിക്കാൻ ഉണ്ടായ സാഹചര്യം എല്ലാവർക്കും അറിയാം. എന്നിട്ടും അനിയന്ത്രിതമായ വിലവർധന ഉണ്ടാകും എന്ന നിലയിൽ മാധ്യമ പ്രചാരണം നടക്കുന്നു. ഇടതുപക്ഷ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കാൻ ആണ് മാധ്യമങ്ങൾക്ക് താല്പര്യം. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളോ, കേന്ദ്രം സംസ്ഥനത്തോട് കാട്ടുന്ന നെറികെടുകളോ വാർത്തയാകുന്നില്ല. എല്‍ഡിഎഫിനെതിരെ ബോധപൂർവമായ കുപ്രചാരണങ്ങൾ അഴിച്ചുവിടുകയാണ്, ഇതൊക്കെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് പി പി സുനീര്‍ പറഞ്ഞു.
സംസ്ഥാന എക്സിക്യൂട്ടീവംഗം സി കെ ശശിധരൻ, സംസ്ഥാന കൗണ്‍സിലംഗങ്ങളായ പി കെ കൃഷ്ണൻ, അഡ്വ. വി കെ സന്തോഷ് കുമാര്‍, ആര്‍ സുശീലൻ, ഒപിഎ സലാം, ലീനമ്മ ഉദയകുമാർ, അഡ്വ. ശുഭേഷ് സുധാകരൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ജോൺ വി ജോസഫ്, മോഹൻ ചേന്നംകുളം ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.
English Summary: Country in serious economic crisis: CPI
You may also like this video