Site icon Janayugom Online

കോട്ടയം അയര്‍ക്കുന്നത്ത് ദമ്പതിമാരെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം അയര്‍ക്കുന്നത്ത് ദമ്പതിമാരെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയര്‍ക്കുന്നം സ്വദേശികളായ ദമ്പതിമാരെയാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. ഭാര്യയെ വെട്ടേറ്റ നിലയില്‍ കട്ടിലിനടിയിലും, ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അയര്‍ക്കുന്നം പഞ്ചായത്തിലെ അമയന്നൂര്‍ പതിമൂന്നാം വാര്‍ഡ് പതിക്കല്‍ വീട്ടില്‍ സുധീഷ് (40), ഭാര്യ ടിന്റും (34) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം അയര്‍ക്കുന്നത്ത് എത്തി.

വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയതിനെതുടര്‍ന്ന് നാട്ടുകാര്‍ വിവരം പഞ്ചായത്തംഗത്തെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയുണ്ടായിട്ടില്ലെന്ന് അയര്‍ക്കുന്നം എസ് ഐ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; cou­ple was found d ead under mys­te­ri­ous cir­cum­stances inside their house in Ayarkunnam

You may also like this video;

Exit mobile version