മ്യാന്‍മര്‍ ജനകീയ നേതാവ് ഓങ് സാന്‍ സൂചിക്കെതിരായ അഴിമതിക്കേസില്‍ വിധി പറയുന്നത് സെെനിക കോടതി നീട്ടിവച്ചു. സൂചിക്ക് 15 വര്‍ഷം തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കേസും സൂചിക്കെതിരെ ചുമത്തപ്പെട്ട കേസുകളിലെ ആദ്യ വിചാരണയുമാണിത്. യാഗൂണ്‍ മുന്‍ മുഖ്യമന്ത്രിയില്‍ നിന്ന് 6,00,000 ഡോളറും സ്വര്‍ണവും കെെക്കുലി വാങ്ങിയെന്ന് ആരോപിച്ചാണ് സൂചിക്കെതിരെ അഴിമതിക്കേസ് ചുമത്തിയത്. കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
വിധി മാറ്റിവയ്ക്കാനുണ്ടായ സാഹചര്യത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സെെന്യം വ്യക്തമാക്കിയിട്ടില്ല. ഔദ്യോഗിക രഹസ്യനിയമ ലംഘനം, അഴിമതി, തെരഞ്ഞെടുപ്പ് തട്ടിപ്പ് തുടങ്ങി ആയുഷ്‍കാലം മുഴുവന്‍ ജയിലിലിടാന്‍ കഴിയുന്ന കേസുകളാണ് സൂചിക്കതിരെ പട്ടാള കോടതി ചുമത്തിയിട്ടുള്ളത്.
English Summary:court delays verdict in Aung San Suu Kyi corruption trial
You may also like this video