Site icon Janayugom Online

ഒരേ കേസില്‍ ഒന്നിലധികം എഫ്ഐആറുകള്‍ സമര്‍പ്പിക്കാന്‍ പാടില്ലെന്ന് കോടതി

ഒരേ കേസില്‍ ഒന്നിലധികം എഫ്ഐആറുകള്‍ സമര്‍പ്പിക്കാന്‍ പാടില്ലെന്ന് കോടതി. വടക്ക് കിഴക്കന്‍ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അതിര്‍ എന്നയാള്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കവെ ഡല്‍ഹി കോടതിയാണ് ഇക്കാര്യം അറിയിച്ചത്. ഒരേ കേസില്‍ ഒരാള്‍ക്കെതിരെ ഒന്നിലധികം എഫ്ഐആറുകള്‍ സമര്‍പ്പിക്കാന്‍ പാടില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പൊലീസിനെ അറിയിച്ചു.

സുപ്രീം കോടതിയുടെ നിയമങ്ങള്‍ ഇത് എതിരാണെന്നും ജസ്റ്റിസ് സുബ്രഹ്മണിയം പ്രസാദ് ആവർത്തിച്ചു. ഫെബ്രുവരി 24നുണ്ടായ കലാപത്തില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഒറു വീടിന് തീയിട്ടുവെന്നാരോപിച്ചാണ് അതിറിനെതിരെ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ചുമത്തിയിരുന്നത്. എന്നാല്‍ ഇതേ കേസിലും ഇതേ സംഭവത്തിലും തന്നെയാണ് ഇയാള്‍ക്കെതിരെയുള്ള അഞ്ച് എഫ്ഐആറുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്നും കോടതി നീരീക്ഷിച്ചു. ഏഴ് മുതല്‍ 10 ലക്ഷം രൂപ വരെ വിലയുള്ള പൊതുമുതല്‍ നശിപ്പിച്ചതായും ഡല്‍ഹി പൊലീസിന്റെ എഫ്ആറുകളില്‍ പറയുന്നുണ്ട്.

ഒരേ കുടുംബത്തിലെ അഞ്ച് അംഗങ്ങളാണ് അതിറിനെതിരെ വിവിധ പരാതികള്‍ നല്‍കിയിരിക്കുന്നത്. അതേസമയം എല്ലാം ഒരേ സംഭവവുമായി ബന്ധപ്പെട്ടുള്ളതായതിനാല്‍ ഇത് നിലനില്‍ക്കില്ലെന്നും അതിനാല്‍ ഹര്‍ജി തള്ളിക്കൊണ്ട് കോടതി അറിയിച്ചു.
eng­lish summary;court held that mul­ti­ple FIRs should not be filed in the same case
you may also like this video;

Exit mobile version