Site icon Janayugom Online

നരസിംഗാനന്ദിനെതിരെ കോടതിയലക്ഷ്യം: നടപടിക്ക് അനുമതി

narasimha

ഹരിദ്വാറില്‍ ന്യൂനപക്ഷത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ യതി നരസിംഗാനന്ദ് സരസ്വതി സുപ്രീം കോടതിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ കോടതിയലക്ഷ്യ ക്രിമിനല്‍ നടപടി ആരംഭിക്കാന്‍ അേേറ്റാര്‍ണി ജനറല്‍ അനുമതി നല്‍കി.

സുപ്രീം കോടതിയിലും പട്ടാളത്തിലും വിശ്വസിക്കുന്നവര്‍ പട്ടികളെ പോലെ ചാകുമെന്നായിരുന്നു വിവാദ പരാമര്‍ശം. സുപ്രീം കോടതിയുടെ അധികാരത്തെ ഇകഴ്ത്താനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നതെന്ന് തെളിവുകള്‍ പരിശോധിച്ച ശേഷം അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. 

കോടതിയലക്ഷ്യ നടപടി ആരംഭിക്കണമെന്ന ആവശ്യവുമായി അഭിഭാഷക-ആക്ടീവിസ്റ്റ് സച്ചി നെല്ലയാണ് എജിയെ സമീപിച്ചത്. നരസിംഗാനന്ദിന്റെ പ്രസ്താവന തീര്‍ച്ചയായും കോടതിയലക്ഷ്യ നടപടി അര്‍ഹിക്കുന്നതാണെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ക്രിമിനല്‍ നടപടി ആരംഭിക്കാന്‍ അനുമതി നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യതി നരസിംഗാനന്ദ് കഴിഞ്ഞമാസമാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ മുസ്ലിംകളെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്ത മതസമ്മേളനം സംഘടിപ്പിച്ചത്. സംഭവത്തില്‍ നരസിംഗാനന്ദടക്കമുള്ളവര്‍ ജയിലിലാണ്.
eng­lish summary;Court order against Narasinganand
you may also like this video;

Exit mobile version