Site iconSite icon Janayugom Online

യെദിയുരപ്പക്കെതിരെ അഴിമതിക്കേസെടുക്കാന്‍ കോടതി ഉത്തരവ്

yedurappayedurappa

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയുരപ്പക്കെതിരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ബംഗളുരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു. ഉപ മുഖ്യമന്ത്രിയായിരിക്കെ 2006–07ല്‍ യെദിയുരപ്പ ഒരു ഐടി പാര്‍ക്കിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ പുനര്‍വിജ്ഞാപനം ഇറക്കിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ ഭൂമി നിയമവിരുദ്ധമായി പുനര്‍വിജ്ഞാപനം നടത്തി മറ്റു സ്വകാര്യ കക്ഷികള്‍ക്ക് കൈമാറിയതിലൂടെ സര്‍ക്കാര്‍ ഖജനാവിനും ഭൂമിയുടെ യഥാര്‍ത്ഥ ഉടമയ്ക്കും നഷ്ടം ഉണ്ടായി എന്നാണ് ആരോപണം. ഭൂവുടമ വസുദേവ് റെഡ്ഡി സമര്‍പ്പിച്ച പരാതിയിലാണ് ഇപ്പോള്‍ കോടതി ഉത്തരവ്.

നേരത്തെ കര്‍ണാടക ലോകായുക്ത അന്വേഷണം നടത്തി അഴിമതി നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസാണിത്.

എന്നാല്‍ ഈ ഇടപാടില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള വകുപ്പുകള്‍ പ്രഥമദൃഷ്ട്യാ ഉണ്ടെന്നും പരാതിക്കാരന് തന്റെ ആരോപണം സ്ഥാപിക്കാനുള്ള അവസരമുണ്ടെന്നും ജനപ്രതിനിധികള്‍ക്കെതിരായ അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജ് ജയന്ത കുമാര്‍ ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: Court orders cor­rup­tion case against Yeddyurappa

You may like this video also

Exit mobile version