Site iconSite icon Janayugom Online

ഇ ബുൾജെറ്റ് വ്ലോഗർമാരുടെ വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യാൻ കോടതിയുടെ ഉത്തരവ്

ഇ ബുൾജെറ്റ് വ്ലോഗർമാരുടെ വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്  കോടതി ഉത്തരവിട്ടു.

ചട്ടവിരുദ്ധമായുള്ള ഫിറ്റിംഗുകൾ എംവിഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നീക്കണം. വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്റ്റേഷനിൽ ഏൽപ്പിക്കാനും കോടതി ഉത്തരവിട്ടു. നിലവിൽ മോട്ടോർ വാഹന വകുപ്പിന്റെ കീഴിലാണ് വാഹനം സൂക്ഷിച്ചിരിക്കുന്നത്. കോടതിയിൽ അപ്പീൽ പോകുമെന്ന് ഇ ബുൾ ജെറ്റ് വ്ലോഗർമാർ വ്യക്തമാക്കി.

വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെ തുടർന്നാണ് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ വാൻ പിടിച്ചെടുത്തത്.

ഇ ബുൾജെറ്റ് വ്ലോഗർമാർക്കെതിരെയും അവരുടെ നെപ്പോളിയൻ എന്ന കാരവനെതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ സൂചിപ്പിച്ചിരുന്നു.

eng­lish sum­ma­ry; Court orders e‑buljet vlog­gers to remove all ille­gal fit­tings from vehicle

you may also like this video;

Exit mobile version