ഡീനോട്ടിഫിക്കേഷൻ പരാതിയിൽ മുൻ കര്‍ണ്ണാടകമുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യൂരപ്പയ്‌ക്കെതിരെ പ്രത്യേക ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്.2013ല്‍ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ ഭൂമി ഡീനോട്ടിഫിക്കേഷൻ പരാതിയുമായി ബന്ധപ്പെട്ട് ‘പ്രത്യേക ക്രിമിനൽ കേസ്’ രജിസ്റ്റർ ചെയ്യാൻ ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു.പ്രത്യേകജഡ്ജി ബി ജയന്തകുമാർ കേസ് പ്രത്യേകം രജിസ്റ്റർ ചെയ്യാനാണ് ഉത്തരവിട്ടത്.
അദ്ദേഹത്തിനെതിരേ 1988ലെ അഴിമതി നിരോധന നിയമത്തിലെ 13(2) വകുപ്പ് 13(1)(ഡി) പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങൾക്കുള്ള ക്രിമിനൽ കേസാണ്.ബംഗളൂരുവിലെ ബെല്ലന്ദൂരിനടുത്തുള്ള 4.30 ഏക്കറോളം വരുന്ന പ്രധാനഭൂമി ഡീനോട്ടിഫൈ ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്.
ഈ കേസ് വർഷങ്ങളായി യെദ്യൂരപ്പയെ വേട്ടയാടുകയാണ്. 2013ൽ വാസുദേവ റെഡ്ഡി എന്നയാൾ സ്വകാര്യ പരാതി നൽകിയിരുന്നു. ശനിയാഴ്ച ഡിനോട്ടിഫിക്കേഷൻ കേസ് പരിഗണിക്കുന്നതിനിടെ പ്രത്യേക കോടതി ലോകായുക്ത പോലീസിന്റെ ബി റിപ്പോർട്ട് തള്ളുകയും അന്വേഷണത്തിന് അനുമതി നൽകുകയും ചെയ്തു.
English Summary:Court orders registration of special criminal case against former CM Yeddyurappa over denotification complaint
You may also like this vid