Site icon Janayugom Online

ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് കങ്കണയ്ക്ക് കോടതിയുടെ മുന്നറിയിപ്പ്

ജാവേദ് അക്തര്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ അറസ്റ്റ് നേരിടേണ്ടിവരുമെന്ന് ബോളിവുഡ് താരം കങ്കണ റണൗട്ടിന് കോടതിയുടെ മുന്നറിയിപ്പ്. അടുത്ത ഹിയറിങ്ങിലും ഹാജരായിട്ടില്ലെങ്കില്‍ കങ്കണക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് അന്ധേരി മെട്രോ പൊളീറ്റന്‍ മജിസ്ട്രേറ്റ് ആര്‍ ആര്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി.
2020 നവംബറിലാണ് കവിയും ബോളിവുഡിലെ പ്രമുഖ ഗാനരചയിതാവുമായ ജാവേദ് അക്തർ കങ്കണയ്ക്കെതിരേ പരാതി നൽകിയത്. ബോളിവുഡിൽ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തർ എന്നായിരുന്നു കങ്കണയുടെ വാക്കുകള്‍.

റിപ്പബ്ലിക് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശം. ജാവേദ് അക്തറുടെ പരാതിയിൽ അന്ധേരി കോടതിയുടെ ഉത്തരവ് പ്രകാരമാണ് കങ്കണക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങിയത്. മജിസ്ട്രേറ്റ് കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് കങ്കണ ഹൈക്കോടതിയിലെത്തിയെങ്കിലും തള്ളുകയായിരുന്നു.

 

Eng­lish Sum­ma­ry: Court warns Kankana that she will be arrest­ed if she not appear before court next time

 

You may like this video also

Exit mobile version