Site icon Janayugom Online

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടുന്നത് വൈകും

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടുന്നത് വൈകിയേക്കും. ചില സാങ്കേതിക വിഷയങ്ങളിൽ ലോകാരോഗ്യ സംഘടന കൂടുതൽ വ്യക്തത തേടിയതോടെയാണ് അന്തിമാനുമതി ലഭിക്കാൻ വൈകുമെന്നുറപ്പായത്. അതേസമയം ഇന്ത്യയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ആറു മാസത്തിനു ശേഷം മൂന്നു ലക്ഷമായി കുറഞ്ഞത് ആശ്വാസമായി.

ഇന്ത്യ തദ്ദേശീമായി വികസിപ്പിച്ച കോവീഡ് വാക്സിനായ കോവാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഈ മാസം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കൂടുതൽ വിശദീകരണം ലോകാരോഗ്യസംഘടനയുടെ പാനൽ വാക്സിൻ ഉത്പാദകരായ ഭാരത് ബയോടെകിനോട് തേടി. ഇത് ഉടനെ നല്കുമെന്ന് ഭാരത് ബയോടെക് വൃത്തങ്ങൾ പറഞ്ഞു. അനുമതിക്ക് ഇനിയും രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും എന്നാണ് ഭാരത് ബയോടെക്ക് വൃത്തങ്ങൾ ഇപ്പോൾ നൽകുന്ന സൂചന.

Eng­lish sum­ma­ry; cov­ac­cine will be delayed from get­ting World Health Orga­ni­za­tion approval

You may also like this video;

Exit mobile version