Site iconSite icon Janayugom Online

കോവാക്സിന്‍, കോവിഷീല്‍ഡ് ബൂസ്റ്റര്‍ ഡോസുകള്‍ ഒമിക്രോണിനെതിരെ ഫലപ്രദമെന്ന് പഠനം

കോവി‍ഡിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ക്കെതിരെ കോവാക്സിന്‍ ഫലപ്രദമാണെന്ന് ഭാരത് ബയോടെക്. അമേരിക്കയിലെ എമോറി സര്‍വകലാശാലയുടെ പഠനം ചൂണ്ടിക്കാട്ടിയാണ് ഭാരത് ബയോടെകിന്റെ അവകാശവാദം. അതേസമയം ഒമിക്രോണിനെതിരെ ബൂസ്റ്റര്‍ ഡോസിന് മികച്ച ഫലപ്രാപ്തിയുണ്ടെന്ന വാദവുമായി അസ്ട്രസെനകയും രംഗത്തെത്തി. 

കോവാക്‌സിന്റെ രണ്ടു ഡോസ് എടുത്ത് ആറുമാസത്തിനുശേഷം സ്വീകരിക്കുന്ന ബൂസ്റ്റര്‍ ഡോസ് കൊറോണ വൈറസിന്റെ ഒമിക്രോണ്‍, ഡെല്‍റ്റ വകദേങ്ങളെ നിര്‍വീര്യമാക്കുമെന്നും ഇത് എംആര്‍എന്‍എ വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസുകളുടെ ഫലപ്രാപ്തിയുമായി താരതമ്യപ്പെടുത്താമെന്നും എമോറി സര്‍വകലാശാലാ പഠനം തെളിയിച്ചതായി ഭാരത് ബയോടെക് പ്രസ്താവനയില്‍ അറിയിച്ചു. പുതിയ പഠനം പ്രീ-പ്രിന്റ് സെര്‍വറായ മെഡ്ആര്‍എക്‌സിവില്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ഭാരത് ബയോടെക് പ്രസ്താവനയില്‍ പറഞ്ഞു.

കോവാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നേടിയ 90 ശതമാനത്തിലധികം വ്യക്തികളിലും ന്യൂട്രലൈസിങ് ആന്റിബോഡികളുടെ സാന്നിധ്യം കാണിച്ചിരുന്നു. കോവാക്സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവര്‍ക്ക് ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ കാര്യമായ പ്രതിരോധശേഷി കൈവരിക്കുന്നതിനായി പ്രാഥമിക വിശകലനത്തില്‍നിന്നുള്ള ഡേറ്റയില്‍ നിന്ന് വ്യക്തമാണ്. ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് കോവാക്സിന്റെ ബൂസ്റ്റര്‍ ഡോസിനു രോഗതീവ്രതയും ആശുപത്രിവാസ നിരക്കും കുറയ്ക്കാന്‍ കഴിവുണ്ടെന്നാണെന്നും എമോറി വാക്സിന്‍ സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മെഹുല്‍ സുത്താര്‍ പറഞ്ഞു. കോവിഡിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ, സീറ്റ, കാപ്പ വകഭേദങ്ങള്‍ക്കെതിരെ കോവാക്സിന്റെ ന്യൂട്രലൈസേഷന്‍ സാധ്യത മുന്‍ പഠനങ്ങള്‍ തെളിയിച്ചിരുന്നു.
ബൂസ്റ്റര്‍ ഡോസുകളുടെ ആവശ്യകത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡ്രഗ്സ് റെഗുലേറ്റര്‍മാര്‍ക്കു മുന്നില്‍ വിശദമായ ഡാറ്റ സമര്‍പ്പിക്കുമെന്നും അസ്ട്രസെനക അറിയിച്ചു.
eng­lish summary;Covaxin and Cov­iShield boost­er dos­es have been shown to be effec­tive against omicron
you may also like this video;

YouTube video player
Exit mobile version