കോവിഡ് വകഭേദമായ എക്സ്ബിബി.1.5 രാജ്യത്ത് വ്യാപിക്കുന്നു. ഇതുവരെ 26 എക്സ്ബിബി.1.5 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഇന്‍സാകോഗിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അമേരിക്കയില്‍ അടുത്തിടെ കോവിഡ് വ്യാപനം രൂക്ഷമാക്കിയത് എക്സ്ബിബി.1.5 വകഭേദമാണ്. ഒമിക്രോണ്‍ എക്സ്ബിബി വകഭേദവുമായി എക്സ്ബിബി.1.5ന് സാമ്യമുണ്ട്. ഒമിക്രോണ്‍ ബിഎ.2.10.1, ബിഎ.2.75 വകഭേദങ്ങള്‍ ചേര്‍ന്നാണ് എക്സ്ബിബി. 1.5 വകഭേദം രൂപപ്പെട്ടത്. എക്സ്ബിബി, എക്സ്ബിബി.1.5 വകഭേദങ്ങളാണ് അമേരിക്കയിലെ 44 ശതമാനം കോവിഡ് കേസുകള്‍ക്കും കാരണം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 38 രാജ്യങ്ങളില്‍ ഇതുവരെ എക്സ്ബിബി.1.5 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.
English Summary: Covid 19’s XBB.1.5 variant cases rise to in India
You may also like this video