ആഫ്രിക്കയിലെ രാജ്യമായ ലൈബീരിയയില്‍ പ്രാര്‍ത്ഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 29 പേര് മരിച്ചു. ലൈബീരിയയുടെ തലസ്ഥാനമായ മോണ്റോവിയയിലാണ് പ്രാർഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ജനങ്ങള്മരിച്ചത്. മരിച്ചവരിൽ 11 കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടുന്നു. പരിക്കേറ്റ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുട്ബോൾ മൈതാനത്താണു പ്രാർഥനായോഗം നടന്നത്. മരണസംഖ്യ ഉയർന്നേക്കാമെന്നു പോലീസ് വക്താവ് മോസസ് കാർട്ടർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ലൈബീരിയൻ പ്രസിഡന്റ് ജോർജ് വിയ ഉത്തരവിട്ടു. മൂന്നു ദിവസം രാജ്യത്തു ദുഃഖാചരണം നടത്തും.
English Summary: Covid also prayed: 29 people died in the stampede
You may like this video also