ജപ്പാനില്‍ കോവിഡ് കേസുകളില്‍ കൂടുന്നു. മരണനിരക്ക് എക്കാലത്തേയും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച്ച 456 കോവിഡ് മരണങ്ങളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്തത്. ഒരുമാസത്തിനിടെ ആയിരത്തിലധികം പേരാണ് കോവിഡ് ബാധിച്ച് ജപ്പാനില്‍ മരണമടഞ്ഞത്. പുതുവർഷ ആഘോഷങ്ങൾക്കു പിന്നാലെ കോവിഡ് കേസുകളും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
2022 ഡിസംബർ മാസത്തിൽ 7,688 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റില്‍ 7,329 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നവംബർ മുതൽ കോവിഡ‍് മരണനിരക്ക് ഉയർന്നിരുന്നതായാണ് റിപ്പോര്‍ട്ട്. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്.
English Summary; Covid cases surge in Japan; More than 1000 deaths in a month
You may also like this video