Site iconSite icon Janayugom Online

രോഹിത് ശര്‍മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ടെസ്റ്റ് മത്സരത്തിന് ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇന്ത്യന്‍ നായകന് കോവിഡ് സ്ഥിരീകരിച്ചത്. രോഹിത്ത് ഹോട്ടലില്‍ ഐസൊലേഷനിലാണെന്ന് ബിസിസിഐ ട്വിറ്റ് ചെയ്തു.

”ടീം ഇന്ത്യ ക്യാപ്റ്റന്‍ മിസ്റ്റര്‍ രോഹിത് ശര്‍മ ശനിയാഴ്ച നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് ശേഷം കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോള്‍ ടീം ഹോട്ടലില്‍ ഐസൊലേഷനിലാണ്, ബിസിസിഐ മെഡിക്കല്‍ ടീമിന്റെ പരിചരണത്തിലാണ്”- ബിസിസിഐ  ട്വിറ്റര്‍.

Eng­lish sum­ma­ry; covid con­firmed to Rohit Sharma

You may also like this video;

Exit mobile version