Site iconSite icon Janayugom Online

കോവിഡ് നിയന്ത്രണം ; ചെെനയില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ചെെനയിലെ പീകിങ് സര്‍വകലാശാലയിലെ കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. ഭക്ഷണ വിതരണം നിരോധിച്ചതുള്‍പ്പെടെ കര്‍ശനമായ നിയന്ത്രണങ്ങളാണ് സര്‍വകലാശാല അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ മുന്നുറോളം വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

സര്‍വകലാശാലയ്കുള്ളിലെ ഒരു ഭാഗത്ത് വിദ്യാര്‍ത്ഥികളെ തടഞ്ഞുവച്ചിരിക്കുകയാണ്. പുറത്തേക്ക് പോകുന്നതിനോ, സന്ദര്‍ശര്‍ക്കോ അനുമതിയില്ല. ദിവസേനെ പരിശോധനയും നടത്തുന്നണ്ട്. നിയന്ത്രണങ്ങള്‍ സാധാരണ ജീവിതത്തെ ഗുരുതരമായി ബാധിച്ചുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

അധ്യാപകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ പരിമിതമാണെന്നും അധ്യാപരുടെയും വിദ്യാര്‍ത്ഥികളുടെയും താമസസ്ഥലങ്ങള്‍ വേലികെട്ടി തിരിച്ചിരുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികള്‍ ഈ വേലി പൊളിച്ചുനീക്കി. പ്രതിഷേധത്തെതുടര്‍ന്ന് ഭക്ഷണ വിതരണത്തിനും സര്‍വകലാശാലയിലെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നതിനും അധികൃതര്‍ അനുവാദം നല്‍കി.

Eng­lish summary;covid con­trol; Stu­dents protest in China

You may also like this video;

Exit mobile version