Site iconSite icon Janayugom Online

ഉത്തര കൊറിയയില്‍ കോവി‍ഡ് മരണങ്ങള്‍ 50 ആയി ഉയര്‍ന്നു; മരുന്ന് വിതരണത്തിന് സെെന്യത്തെ ചുമതലപ്പെടുത്തി

കോവിഡ് ബാധ സ്ഥിരീകരിച്ചതിനു ശേഷം പനി ബാധിച്ച് 50 പേര്‍ മരിച്ചതായി ഉത്തര കൊറിയ. 12 ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധയുണ്ടായതായും ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കോവിഡിനു പകരം പനി എന്ന് മാത്രമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത്. രാജ്യത്തെ കോവിഡ് വ്യാപനം വിലയിരുത്തിയ കിം ജോങ് ഉൻ മരുന്നുകളുടെ വിതരണം കാര്യക്ഷമമല്ലെന്നും ആരോപിച്ചു. ആരോഗ്യപ്രവർത്തകരെ രൂക്ഷമായി ഭാഷയിലാണ് ശാസിച്ചത്. നിരുത്തരവാദപരമായ സമീപനമാണ് ജീവനക്കാരുടേതെന്നാണ് വിമർശനം.

മരുന്നുകൾ ജനങ്ങളിലേക്ക് വേഗത്തിലും കൃത്യതയോടെയും എത്തുന്നില്ലെന്നും കിം പറഞ്ഞു. മരുന്നിന്റെയും മറ്റ് മെഡിക്കൽ സാമഗ്രികളുടെയും വിതരണം ഏകോപിപ്പിക്കാൻ സൈന്യത്തെ ചുമതലപ്പെടുത്തി. തലസ്ഥാന നഗരത്തിലെ ചില ഫാർമസികൾ കിം സന്ദർശിച്ചതായും റിപ്പോർട്ടുണ്ട്. രാജ്യം സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും വലിയ വിപത്തെന്നാണ് കിം ജോങ് ഉൻ രോഗ വ്യാപനത്തെ വിശേഷിപ്പിച്ചത്.

ചൈനയിൽ നിന്നും ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതി പ്രകാരവുമുള്ള വാക്സിന്‍ ഓഫറുകൾ ഉത്തര കൊറിയ മുമ്പ് നിരസിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മോശമായ ആരോഗ്യ സംവിധാനമുള്ള രാജ്യങ്ങളിലൊന്നാണ് ഉത്തര കൊറിയ. കിമ്മിന്റെ പരസ്യ വിമര്‍ശനം രാജ്യത്തെ സ്ഥിതി മോശമാകുന്നതിന്റെ സൂചനയാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ചെെനയിലെ സീറോ കോവിഡ് തന്ത്രം ഉത്തര കൊറിയയില്‍ നടപടിലായേക്കാമെന്നും കിമ്മിന്റെ മുന്‍ പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ വിദ‍ഗ്‍ധര്‍ പ്രവചിക്കുന്നുണ്ട്. സഹായവുമായി ചെെനയും ദക്ഷിണകൊറിയയും രംഗത്തത്തിയിട്ടുണ്ട്. മാസ്കും ടെസ്റ്റ് കിറ്റുകളും വാക്സീനും നൽകാമെന്നാണ് വാഗ്ദാനം. ആവശ്യമെങ്കിൽ ആരോഗ്യപ്രവർത്തകരുടെ സേവനവും മറ്റ് സാങ്കേതിക സഹായങ്ങളും നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ഉത്തര കൊറിയ ഈ വാഗ്‍ദാനം നയതന്ത്രതലത്തിൽ സ്വീകരിച്ചിട്ടില്ല.

Eng­lish summary;covid deaths rise to 50 in North Korea

You may also like this video;

Exit mobile version