Site icon Janayugom Online

കോവിഡ് കുറഞ്ഞു: ഈ ആറ് സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ തുറന്നു

രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കുന്നു. ഡല്‍ഹി, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളില്‍ ഇന്ന് ക്ലാസുകള്‍ ആരംഭിക്കും. അതേസമയം കോവിഡ് ഭീതി നിലനില്‍ക്കവെ സ്‌കൂളുകളില്‍ ഹാജരാവാന്‍ വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ നിര്‍ബന്ധിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. റസിഡെന്‍ഷ്യല്‍ സ്‌കൂളുകളും ഹോസ്റ്റലുകളും തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്‌റ്റേ ചെയ്യുകയും ചെയ്തു.

50 ശതമാനം വിദ്യാര്‍ത്ഥികളുമായിട്ടായിരിക്കും ഓഫ്‌ലൈൻ ക്ലാസുകള്‍ ആരംഭിക്കുക. ഇതിനൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. അസമിലും സ്കൂളുകള്‍ തുറക്കുമെന്ന വിവരങ്ങള്‍ വന്നെങ്കിലും അവസാന നിമിഷം വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തില്‍ നിന്ന് പിന്മാറി. ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളജുകളുള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് തുറക്കുക.

Eng­lish Sum­ma­ry: covid declined: Schools opened in these six states

You may like this video also

Exit mobile version