Site icon Janayugom Online

ലോകത്തെ നടുക്കി ചെെനയില്‍ വീണ്ടും കോറോണ; ബീജിംഗ് നഗരത്തില്‍ കടുത്ത നിയന്ത്രണം.…

ചെെനയില്‍ വീണ്ടും കോവിഡ് പകര്‍ന്ന് പിടിക്കുന്നു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ബീജിംഗ് നഗരത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച മാത്രം നഗരത്തിലെ കോൺഫറൻസുകളിൽ നേരിട്ട് പങ്കെടുത്ത വ്യക്തികളില്‍ 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് .ചൈനയിലെ മധ്യജില്ലകളിലാണ്​ അതിവേഗം കോവിഡ്​ പടർന്നുപിടിക്കുന്നത്​.

കോവിഡ്​ രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന്​ നിരവധി മാളുകളും പാർപ്പിട സമുച്ചയങ്ങളും ബെയ്​ജിങ്​ അധികൃതർ ഇതിനകം അടച്ചുപൂട്ടി. കോൺഫറൻസുകൾക്കും ഇവന്റുകൾക്കും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഫെബ്രുവരിയിൽ നടക്കുന്ന വിന്റർ ഒളിമ്പിക്‌സിന്റെ ആതിഥേയത്വം കൂടിയാണ് ഈ നഗരം.കോൺഫറൻസുകളും മറ്റും ഓണ്‍ലെെന്‍ വഴി നടത്തണം.പൊതുസ്ഥങ്ങളിലുള്ള പരിപാടികള്‍ കഴിവതും ഒഴിവാക്കണമെന്നും ബീജിംഗ് സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ വൈസ് ഡയറക്ടർ പാങ് സിൻഹുവോ വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

പ്രാദേശിക ലോക്​ഡൗണുകൾ, യാത്രനിയന്ത്രണങ്ങൾ, വ്യാപക പരിശോധന തുടങ്ങിയവയിലൂടെ കോവിഡ്​ വ്യാപനം ചൈന വലിയതോതിൽ തടഞ്ഞിരുന്നു. എന്നാൽ ആഭ്യന്തര യാത്രകൾക്ക്​ അനുമതി നൽകിയതോടെ ഒരു മാസത്തിലധികമായി കോവിഡ്​ വ്യാപനം രൂക്ഷമാകുകയായിരുന്നു. നവംബർ 10 വരെ, ചൈനയില്‍ നിലവില്‍ 98,001 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രാദേശികമായി പകരുന്ന കേസുകളും വിദേശത്ത് നിന്ന് എത്തിയവരും ഉൾപ്പെടെ, ആകെ 4,636 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യ്തത്.
eng­lish summary;covid emerged again in china
you may also like this video;

Exit mobile version