കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ സന്തോഷ് ട്രോഫി നീട്ടിവെക്കാൻ തീരുമാനമായി. മലപ്പുറത്ത് വച്ച് ഫെബ്രുവരി 20 മുതൽ ആയിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ രാജ്യത്താകെ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഇപ്പോൾ സന്തോഷ് ട്രോഫി വേണ്ട എന്ന് അധികൃതര്‍ തീരുമാനമെടുത്തു. ഫെബ്രുവരിയില്‍ സാഹചര്യം കണക്കിലെടുത്ത് വീണ്ടും ചര്‍ച്ച നടത്തി ഉചിത തീരുമാനമെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ENGLISH SUMMARY:Covid expansion; Santosh trophy postponed
You may also like this video