Site icon Janayugom Online

കോവിഡ് വ്യാ​ജ വാ​ക്സിൻ: മാ​ർ​ഗ​നി​ർദ്ദേ​ശ​ങ്ങ​ളു​മാ​യി കേന്ദ്രം

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ കോവിഡ് വ്യാ​ജ വാ​ക്സി​നു​ക​ൾ ഇ​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തിൽ കോ​വി​ഡ് മ​രു​ന്നു​ക​ളു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും തി​രി​ച്ച​റി​യു​ന്നു​തി​നു​മു​ള്ള മാ​ർ​ഗ​നി​ർദ്ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. കോ​വി​ഷീ​ൽ​ഡ്, കോ​വാ​ക്സി​ൻ, സ്പു​ട്നി​ക്-​വി വാ​ക്സി​നു​ക​ളു​ടെ നി​ർമ്മാ​താ​ക്ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മാ​ർ​ഗ​നി​ർദ്ദേ​ശം ന​ൽ​കി​യ​ത്. വാ​ക്സി​നു​ക​ളു​ടെ ലേ​ബ​ൽ, നി​റം തു​ട​ങ്ങി​യ സൂ​ക്ഷ്മവി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ് കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു കൈമാറിയിരിക്കുന്നത്.

Eng­lish sum­ma­ry; covid Fake Vac­cine: Cen­ter with Guidelines

You may also like this video;

Exit mobile version