വാക്സിനെടുത്ത് ആറ് മാസത്തിന് ശേഷം 30 ശതമാനം ആളുകൾക്കും കോവിഡ് പ്രതിരോധശേഷി നഷ്ടപ്പെടുന്നതായി പഠനം. പ്രായം ഇതിൽ പ്രധാന ഘടകമാണെന്നും ഹെെദരാബാദിലെ ഏഷ്യൻ ഹെൽത്ത് ഫൗണ്ടേഷനും ഹൈദരാബാദിലെ എഐജി ഹോസ്പിറ്റൽസും സഹകരിച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തി. പൂർണമായി വാക്സിനേഷൻ എടുത്ത 1,636 ആരോഗ്യ പ്രവർത്തകരിലാണ് പഠനം നടത്തിയത്. ഇതിൽ 30 ശതമാനം പേര്‍ക്കും ആറുമാസത്തിനുശേഷം പ്രതിരോധശേഷി കുറഞ്ഞതായി കണ്ടെത്തി.
പ്രതിരോധശേഷി നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും 40 വയസിനു മുകളിൽ പ്രായമുള്ളവരാണ്. ഇവർക്ക് പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുള്ളവരാണെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഏകദേശം ആറ് ശതമാനം ആളുകൾക്ക് പ്രതിരോധശേഷി ഉണ്ടായിട്ടില്ല. ഇവരിൽ ഭൂരിഭാഗവും 40 വയസിനു മുകളിലുള്ളവരായിരുന്നുവെന്നും രോഗബാധയുള്ളവരായിരുന്നുവെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
ENGLISH SUMMARY:Covid immunity is only six months in those who have been vaccinated; New study
YOU MAY ALSO LIKE THIS VIDEO