കോവിഡ് ‚ഒമിക്രോണ്‍ വ്യാപന സാഹചര്യം കണക്കിലെടുത്ത് ഡല്‍ഹി,ബീഹാര്‍,ചത്തീസ്ഗഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളില്‍ സര്‍ക്കാരുകള്‍ രാത്രികാല നിയന്ത്രണങ്ങളും വാരാന്ത്യ കര്‍ഫ്യൂവും ഏര്‍പ്പെടുത്തി.
കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ വരാന്ത്യ കര്‍ഫ്യു ജനുവരി 19 വരെ ദീര്‍ഘിപ്പിക്കുന്നതിനും തീരുമാനമായി. രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്കുളുകളില്‍ 11,12 ഒഴികെയുളള ക്ലാസുകള്‍ അടച്ചിടും. മാള്‍,പബ്,ബാര്‍ തുടങ്ങയിടങ്ങളില്‍ 50ശതമാനം ആള്‍ക്കാര്‍ക്കു മാത്രമായിരിക്കും പ്രവേശിക്കാനാകുക.
പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ബീഹാര്‍, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് കര്‍ഫ്യു. രണ്ടാഴ്ച സ്കൂളുകള്‍ അടച്ചിടും. മാള്‍,പബ്,ബാര്‍ തുടങ്ങിയിടങ്ങളില്‍ 50ശതമാനം ആള്‍ക്കാര്‍ക്കാരെ പ്രവേശിപ്പിക്കും. ഇതിനുപുറമെ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.
മഹാരാഷ്ട്രയിലാണ് നിലവില്‍ കോവിഡ് ഒമിക്രോണ്‍ കണക്കുകള്‍ ഏറ്റവും കൂടൂതല്‍. ഇവിടെയും രാത്രികാല കര്‍ഫ്യൂവിനൊപ്പം കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ നിന്നും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുയാണെങ്കില്‍ ലോക്ക് ഡൗണിലേക്ക് പോകേണ്ടി വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
English summary:states announced night curfew
you may also like this video