Site iconSite icon Janayugom Online

കോവിഡ് ബാധ രൂക്ഷം; നിയന്ത്രണങ്ങളിൽ പ്രതിഷേധവുമായി ജനം

ചൈനയിൽ കോവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളിൽ പ്രതിഷേധവുമായി ജനം. ബീജിങ്, ഷാങ്ഹായി തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം കോവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. ഇതോടെ ഇവിടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഷാങ്ഹായിൽ ഒരു മാസത്തോളമായി തുടരുന്ന ലോക്ക്ഡൗണിനെതിരെ ജനക്കൂട്ടം തെരുവിലിറങ്ങി. വൈകുന്നേരങ്ങളിൽ പാത്രം കൊട്ടിയാണ് ലോക്ക്ഡൗണിനെതിരെയുള്ള ജനക്കൂട്ടത്തിന്റെ പ്രതിഷേധം. അവശ്യ വസ്തുക്കൾ ലഭിക്കാതെ ജനം ഏറെ ബുദ്ധിമുട്ടിലാണ്.

നഗരപ്രാന്ത പ്രദേശങ്ങളിൽ സ്കൂളുകളിലും വിനോദ സഞ്ചാര മേഖലകളിലുമാണ് രോഗം വ്യാപിക്കുന്നത്. ഈ മേഖലകളിൽ കടുത്ത നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ട്.

Eng­lish summary;covid plague severe; Peo­ple protest­ing against restrictions

You may also like this video;

Exit mobile version