Site iconSite icon Janayugom Online

യാത്രയ്ക്കിടെ കോവിഡ് പോസിറ്റീവ്; ക്വാറന്റൈന്‍ ഇരുന്നത് വിമാനത്തിലെ ബാത്ത്റൂമില്‍

വിമാനയാത്രക്കിടെ കോവിഡ്​ സ്ഥിരീകരിച്ചതോടെ അധ്യാപിക മൂന്നുമണിക്കൂറോളം വിമാനത്തിന്റെ ബാത്ത്റൂമില്‍ ക്വാറന്റൈനില്‍ കഴിഞ്ഞു. സ്വിറ്റ്​സർലാൻഡിലേക്കുള്ള വിനോദയാത്രക്കിടെയാണ്​ അമേരിക്കന്‍ യുവതിയായ മരീസ ഫോട്ടിയോക്ക്​ കോവിഡ് സ്ഥിരീകരിക്കുന്നത്​. ചിക്കാഗോയിൽ നിന്നായിരുന്നു വിമാനം. ഐസ്​ലാൻഡില്‍ ഇറങ്ങിയശേഷം സ്വിറ്റ്​സർലാൻഡിലേക്ക്​ പോകാനായിരുന്നു ഇവരുടെ പദ്ധതി.വിമാനത്തിൽ കയറുന്നതിന്​ മുമ്പ്​ രണ്ട്​ തവണ പി സി ആർ പരിശോധനയും അഞ്ച്​ തവണ റാപ്പിഡ്​ ടെസ്റ്റും നടത്തിയിരുന്നു. പരിശോധനകളുടെ ഫലമെല്ലാം നെഗറ്റീവായിരുന്നു. പിന്നീട്​ യാത്രക്കിടെ ​തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ കൈയിലുണ്ടായിരുന്നു കോവിഡ്​ പരിശോധന കിറ്റ്​ ഉപയോഗിച്ച്​ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ കോവിഡ്​ സ്ഥിരീകരിക്കുകയും ചെയ്തു.

ഉടന്‍തന്നെ ജീവനക്കാരെ വിവരം അറിയിച്ചുവെന്നും അവര്‍ പ്രത്യേകം സീറ്റ് തയ്യാറാക്കാന്‍ ശ്രമിച്ചുവെങ്കിലും മറ്റു യാത്രക്കാരെയും കുടുംബത്തേയും കുറിച്ച് ആശങ്കയുള്ളതിനാല്‍ ബാത്ത് റൂമില്‍ ക്വാറന്റൈന്‍ ഇരിക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.ബാത്ത്​റൂമിൽ ഭക്ഷണം ഉൾപ്പടെ വിമാനയാത്രക്കാർ എത്തിച്ച്​ നൽകിയിരുന്നു.ഐസ്​ലാൻഡിൽ എത്തിയതിന്​ ശേഷം അധ്യാപികയെ ക്വാറന്റൈനിലേക്ക് മാറ്റി.
eng­lish summary;covid pos­i­tive dur­ing the trip man kept Quar­an­tine Sit­ting in the bathroom
you may also like this video;

Exit mobile version