Site iconSite icon Janayugom Online

കോവിഡ് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: യുഎസില്‍ ഇന്ത്യന്‍ പൗരന് 20 വര്‍ഷം തടവ് ശിക്ഷ

fraudfraud

കോവിഡ് ദുരിതാശ്വാസ ഫണ്ട് തട്ടിയ കേസില്‍ യുഎസില്‍ ഇന്ത്യന്‍ പൗരനെതിരെ കേസ്. എട്ട് മില്യണ്‍ ഡോളര്‍ തുക കോവിഡിന്റെ പേരില്‍ തട്ടിയെന്നാണ് കേസ്. കുറ്റം തെളിഞ്ഞാല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കേസാണിത്. അഭിഷേക് കൃഷ്ണന്‍ (40) എന്ന യുവാവിനെതിരെയാണ് പരാതി.

തട്ടിപ്പ്, രണ്ട് കള്ളപ്പണം വെളുപ്പിക്കൽ, രണ്ട് ഐഡന്റിറ്റി മോഷണം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തട്ടിപ്പിന്റെ ഭാഗമായി കൃഷ്ണൻ മറ്റൊരാളുടെ പേര് ആ വ്യക്തിയുടെ അധികാരമില്ലാതെ ഉപയോഗിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇതിനുപുറമെ മറ്റൊരു കേസിൽ, കൃഷ്ണനെതിരെ അടുത്തിടെ നോർത്ത് കരോലിനയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിൽ സർക്കാർ സ്വത്ത് മോഷണം നടത്തിയതിനും, കോവിഡ്19 പാൻഡെമിക്കിന് മറുപടിയായി ഫെഡറൽ ഗവൺമെന്റ് ധനസഹായം നൽകിയ തൊഴിലില്ലായ്മ ഇൻഷുറൻസ് ആനുകൂല്യങ്ങളുടെ രസീത് സംബന്ധിച്ച് ഐഡന്റിറ്റി മോഷണത്തിനും കേസെടുത്തിട്ടുണ്ട്. 

Eng­lish Sum­ma­ry: Covid relief fund scam: Indi­an cit­i­zen sen­tenced to 20 years in US

You may also like this video

Exit mobile version