Site iconSite icon Janayugom Online

തമിഴ്‌നാട്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചു

കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചു. ഇനിമുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധമില്ല.

എന്നാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ മുന്‍കരുതലുകള്‍ തുടരണം. തമിഴ്നാട്ടില്‍ ഞായറാഴ്ച 23 കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിജ്ഞാപനം പിന്‍വലിച്ചതോടെ കോവിഡ് മുന്‍കരുതലുകള്‍ പിന്തുടരാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Eng­lish sum­ma­ry; Covid restric­tions par­tial­ly lift­ed in Tamil Nadu

You may also like this video;

Exit mobile version