Site icon Janayugom Online

യൂറോപ്പില്‍ വീണ്ടും കൊവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ക്കും ലോക്ഡൗണിനുമെതിരെ ജനരോഷം ശക്തമാവുന്നു

യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ജര്‍മ്മിനി, റഷ്യ , ഓസ്ട്രിയ, നെതർലൻഡ്സ്, ക്രൊയേഷ്യ, ഇറ്റലി, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങളിലാണ് കോവിഡ് വ്യാപനം ശക്തിപ്പെട്ടിരിക്കുന്നത്. ഓസ്ട്രിയയിൽ കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ പല രാജ്യങ്ങളിലും പ്രതിഷേധം ശക്തിപ്രാപിച്ചിരിക്കുകയാണ്. നെതർലൻഡ്സ്, ഓസ്ട്രിയ, ക്രൊയേഷ്യ, ഇറ്റലി എന്നിവിടങ്ങളിലാണ് ജനങ്ങൾ തെരുവിലിറങ്ങുകയും അക്രമം അഴിച്ച് വിടുകയും ചെയ്തത്. 

നെതർലൻഡ്സിലെ റോട്ടർഡാമിലെ ഹാഗിൽ ആളുകൾ തെരുവിലിറങ്ങി വാഹനങ്ങൾക്ക് തീയിടുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് പൊലീസ് ഹാഗിൽ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തിരുന്നു. ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് . നെതർലൻഡിന്റെ പല പ്രദോശങ്ങളിലും സമാനമായ അന്തരീകഷമാണ് ഉള്ളത് . ഹാഗിൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് നെതർലൻഡ്സലിൽ മൂന്നാഴ്ചത്തെ ഭാഗിക ലോക്ഡൗൺ പ്രഖ്യാപിച്ചത്. രാത്രി എട്ട് മണിക്ക് ശേഷം രാജ്യത്ത് ബാറുകളും റസ്റ്ററന്റുകളും തുറക്കാൻ അനുമതിയില്ല. കായിക മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിക്കുന്നതിനും വിലക്കുണ്ട്. 

ഓസ്ട്രിയ, ക്രൊയേഷ്യ, ഇറ്റലി എന്നിവിടങ്ങളിലും പുതിയ നിയന്ത്രണങ്ങൾക്കെതിരെ ആളുകൾ വ്യാപകമായി പ്രതിഷേധിക്കുന്നുണ്ട്. രാജ്യവ്യാപകമായി 20 ദിവസത്തേയ്ക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ ആയിരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഫ്രീഡം എന്നെഴുതിയ ബാനറുകൾ ഉയർത്തിപ്പിടിച്ചാണ് പ്രതിഷേധം. യൂറോപ്പിൽ കൊറോണ വൈറസ് വീണ്ടും പടർന്ന് പിടിക്കുന്നതിൽ കടുത്ത ആശങ്കയുണ്ടെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യസംഘടനയും പറഞ്ഞിരുന്നു. യൂറോപ്പിലാകെ നിയന്ത്രണങ്ങൾ കടുപ്പിച്ചില്ലെങ്കിൽ അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ അഞ്ച് ലക്ഷം പേർ വരെ രോഗം കാരണം മരിക്കാൻ സാധ്യതയുണ്ടെന്ന് ഡബ്ല്യു. എച്ച്. ഒ റീജിയണൽ ഡയറക്ടർ പറഞ്ഞു.
Eng­lish summary;covid spreads rapid­ly in Europe
you may also like this video;

Exit mobile version