അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒബാമ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഭാര്യ മിഷേല്‍ ഒബാമ നെഗറ്റീവാണെന്നും ഞായറാഴ്ച അദ്ദേഹം ട്വീറ്ററിലൂടെ അറിയിച്ചു. താനും ഭാര്യയും കോവിഡ് വാക്സിന്‍ സ്വീകരിച്ചത് ഗുണകരമായെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ പറയുന്നു.
English Summary: covid to former US President Barack Obama
You may like this video also