Site iconSite icon Janayugom Online

കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലം: മകളുടെ മരണത്തില്‍ അസ്ട്രാ സെനകയ്ക്കെതിരെ മാതാപിതാക്കള്‍

covishieldcovishield

കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലമൂലമുണ്ടായ അസുഖത്തെ തുടര്‍ന്ന് മകള്‍ മരിച്ചുവെന്നാരോപിച്ച് നിര്‍മ്മാണക്കമ്പനിയായ അസ്ട്രാസെനകയ്ക്കെതിരെ രംഗത്തെത്തി കുടുംബം. 

തങ്ങളുടെ വാക്സിൻ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അപൂർവ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് യുകെയിലെ കോടതി രേഖകളിൽ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ നിർമ്മാതാക്കളായ അസ്ട്രാസെനക വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവം. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇന്ത്യയില്‍ വാക്സിന്റെ നിര്‍മ്മാതാക്കള്‍. കോവിഡിനെതിരെ പ്രതിരോധിക്കുമെന്ന് പ്രചരിക്കുമെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ കോവിഷീല്‍ഡ് വ്യാപകമായി വിതരണം ചെയ്തിരുന്നു. 2021ലാണ് 20 കാരിയായ കാരുണ്യ മരിച്ചത്. 

2021ൽ മകൾ റിതൈക (18) നഷ്‌ടപ്പെട്ട രചനാ ഗാംഗുവും ഗോവിന്ദനും തങ്ങളുടെ മരണം അന്വേഷിക്കാൻ മെഡിക്കൽ ബോർഡിനെ നിയമിക്കണമെന്നും നേരത്തേ കണ്ടെത്തുന്നതിന് പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. 

അതേസമയം ഇക്കാര്യത്തിൽ പ്രതികരിക്കാൻ എസ്ഐഐയും യുകെ സർക്കാറും ഇതുവരെ വിഷയത്തിൽ ഇടപെടാൻ തയ്യാറായിട്ടില്ല.

Eng­lish Sum­ma­ry: Cov­iShield­’s Side Effect: Par­ents vs. Astra Seneca over daugh­ter’s death

You may also like this video

Exit mobile version