Site iconSite icon Janayugom Online

പന്ത്രണ്ട് വയസുമുതല്‍ 17 വയസുവരെയുള്ള കുട്ടികളില്‍ കോവോവാക്സിന് അനുമതി

vaccinevaccine

പന്ത്രണ്ട് വയസുമുതല്‍ 17 വയസുവരെയുള്ള കുട്ടികളില്‍ കോവോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് ദേശീയ സാങ്കേതിക ഉപദേശക സമിതി (എന്‍ടിഎജി)അനുമതി നല്‍കി. സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ 28ന് കോവോവാക്സിന്റെ നിയന്ത്രിത അടിയന്തര ഉപയോഗത്തിന് നിബന്ധനകളോടെ ഡിസിജിഐ അനുമതി നല്‍കിയിരുന്നു. 12–17 പ്രായപരിധിക്കിടയിലുള്ള കുട്ടികളില്‍ കോവോവാക്സ് ഉപയോഗിക്കാമെന്ന് ഇന്നലെ ചേര്‍ന്ന എന്‍ടിഎജിയുടെ സാങ്കേതിക ഉപസമിതി ശുപാര്‍ശ ചെയ്തു.
കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ എന്‍ടിഎജിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ചായിരിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. കുട്ടികളിൽ മൂന്ന് വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് ചൊവ്വാഴ്ച ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഎ) അനുമതി നൽകിയിരുന്നു. അഞ്ച് മുതൽ 12 വയസിനിടയിലുള്ള കുട്ടികളിൽ കോർബിവാക്സും ആറ് വയസിനും 12 വയസിനും മധ്യേ പ്രായമുള്ള കുട്ടികളിൽ കോവാക്സിനും 12 മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികളിൽ സൈകോവ് ഡിയും ഉപയോഗിക്കാനാണ് അനുമതി നല്‍കിയത്.

Eng­lish Sum­ma­ry: cov­o­vax is approved for use in chil­dren aged 12 to 17 years

You may like this video also

Exit mobile version