Site iconSite icon Janayugom Online

ഹര്‍ ഘര്‍ തിരംഗ റാലിക്കിടെ മുന്‍ മന്ത്രിയെ പശു ആക്രമിച്ചു, വീഡിയോ

patelpatel

ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ പശു ആക്രമിച്ചു. ഗുജറാത്തിലെ മെഹ്സന ജില്ലയിലായിരുന്നു സംഭവം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഹർ ഘർ തിരംഗ റാലിയിലേക്ക് പശു ഓടിക്കയറുകയായിരുന്നു. സംഭവത്തില്‍ നിതിൻ പട്ടേൽ അടക്കം അഞ്ച് പേർക്കാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ നിതിൻ പട്ടേലിനെ പ്രഥമ ശുശ്രൂഷ നൽകി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.

Eng­lish Sum­ma­ry: Cow attacks for­mer min­is­ter dur­ing Har Ghar Tiran­ga ral­ly, video

You may like this video also

Exit mobile version