Site iconSite icon Janayugom Online

ഇവിടെ ഇങ്ങനാ.. പരസ്പരം ചാണകം വാരി എറിയും; സംഗതി വേറെ ലെവല്‍

ചാണകം വാരിയെറിഞ്ഞുള്ള ആഘോഷം നിങ്ങള്‍ കണ്ടിട്ടുണ്ടോ?എങ്കില്‍ കര്‍ണാടകയിലുള്ള ഒരു ഗ്രാമത്തില്‍ അങ്ങനെയൊരു ആഘോഷമുണ്ട്. ഗോരെഹബ്ബ ഉത്സവം. ഉത്സവത്തിന് സമാനമായ ചടങ്ങാണ് ഇവിടെ നടക്കുന്നത്. നൂറ് വര്‍ഷം പഴക്കമുള്ള ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ നിരവധി ആളുകളാണ് എത്തുന്നത്. കർണാടകയുടെയും തമിഴ്നാടിന്റെയും അതിർത്തിയിലുള്ള ഗുമതാപുരയിലാണ് ഉത്സവം നടക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ പശുക്കളെ വളര്‍ത്തുന്ന വീടുകളില്‍ നിന്ന് ചാണകം ശേഖരിക്കും. 

ട്രാക്ടറുകളിലായി കൊണ്ടു വരുന്ന ചാണകം ബീരേശ്വര ക്ഷേത്രത്തില്‍ എത്തിച്ച ശേഷം പുരോഹിതര്‍ പൂജിച്ച നല്‍കും. തുടര്‍ന്ന് ചാണകം തുറസായ സ്ഥലത്തെ കുഴിയില്‍ നിക്ഷേപിക്കും. എല്ലാ വർഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ഈ ഉത്സവം കാണാൻ എത്താറുണ്ട്. ചാണകത്തിന് ആരോഗ്യഗുണങ്ങളുണ്ടെന്ന് വിശ്വസിച്ചാണ് ഗ്രാമവാസികള്‍ ഉത്സവം കൊണ്ടാടുന്നത്. കോവിഡ് വ്യാപന കാലത്തും ഗോരെഹബ്ബ ഉത്സവം സംഘടിപ്പിച്ചിരുന്നു. വളരെ കുറച്ച് പേര്‍ മാത്രമാണ് അന്ന് ഉത്സവത്തിൽ പങ്കെടുത്തത്. ഇതിനായി പ്രാദേശിക ഭരണകൂടവും അനുമതി നല്‍കിയിരുന്നു.

ENGLISH SUMMARY:Cow Dung fes­ti­val in karnataka
You may also like this video

Exit mobile version