Site iconSite icon Janayugom Online

യുപിയിൽ മുഖ്യമന്ത്രി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഗൊരഖ്പൂർ സന്ദർശനത്തിനിടെ അലഞ്ഞുതിരിഞ്ഞു നടന്ന പശു മുഖ്യമന്ത്രി ആദിത്യനാഥിന് നേരെ പാഞ്ഞടുത്തു. സംഭവത്തിൽ സുരക്ഷാ വീഴ്ച ആരോപിച്ച് ഗൊരഖ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ സൂപ്പർവൈസർ അരവിന്ദ് കുമാറിനെ സസ്‌പെൻഡ് ചെയ്തു. ഗൊരഖ്പൂരിൽ വാഹനവ്യൂഹത്തിൽ നിന്നിറങ്ങി മുഖ്യമന്ത്രിയും എംപി രവി കിഷനും നടന്നുനീങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി പശു പാഞ്ഞടുത്തത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് പശുവിനെ തടഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. 

വിഐപി സന്ദർശനത്തിന് മുന്നോടിയായി പ്രദേശം കൃത്യമായി പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തർപ്രദേശിലെ തെരുവുകളിൽ അലഞ്ഞുതിരിയുന്ന പശുക്കൾ വലിയൊരു രാഷ്ട്രീയ‑സാമൂഹിക പ്രശ്നമായി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നേരെ തന്നെ ഇത്തരമൊരു സംഭവമുണ്ടായത്.

Exit mobile version