ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ച് വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് രണ്ട് കുപ്പി ഗോമൂത്രം പിടിച്ചെടുത്തതായി അധികൃതർ. ബയോസെക്യൂരിറ്റി വിഭാഗമാണ് ഗോമൂത്രം പിടിച്ചെടുത്തത്. ഇവ നശിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി.
ന്യൂസിലാൻഡ് മിനിസ്ട്രി ഫോർ പ്രൈമറി ഇൻഡസ്ട്രീസ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാരന്റെ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. രോഗസാധ്യതയുള്ളതിനാൽ ഗോമൂത്രമടക്കമുള്ള മൃഗ ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് വിലക്കുണ്ടെന്ന് അധികൃതർ കുറിപ്പിൽ വ്യക്തമാക്കി.
ഹിന്ദു ആചാര പ്രകാരം ഗോമൂത്രം ശുദ്ധീകരണ വസ്തുവായി ഉപയോഗിക്കുന്നതിനാല്‍ പ്രാർത്ഥനയ്ക്ക് ഉപയോഗിക്കാൻ കൊണ്ടുവന്നതെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാൽ ബയോസെക്യൂരിറ്റി ഇത് രാജ്യത്തേക്ക് കടത്താൻ അനുവദിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി. ആളുകളിൽ കാലിനും വായ്ക്കും ഗുരുതര രോഗങ്ങൾക്ക് കാരണമാകാമെന്നത് കൊണ്ടാണ് ഗോമൂത്രം നശിപ്പിച്ചതെന്നും അധികൃതർ പറഞ്ഞു.
English summary;Cow urine seized from a passenger in New Zealand
You may also like this video;