Site icon Janayugom Online

ന്യൂസിലാൻഡിൽ വിമാന ​യാത്രക്കാരനിൽ നിന്ന് ഗോമൂത്രം പിടിച്ചെടുത്തു

ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ച് വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് രണ്ട് കുപ്പി ​ഗോമൂത്രം പിടിച്ചെടുത്തതായി അധികൃതർ. ബയോസെക്യൂരിറ്റി വിഭാഗമാണ് ഗോമൂത്രം പിടിച്ചെടുത്തത്. ഇവ നശിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി.

ന്യൂസിലാൻഡ് മിനിസ്ട്രി ഫോർ പ്രൈമറി ഇൻഡസ്ട്രീസ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാരന്റെ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. രോ​ഗസാധ്യതയുള്ളതിനാൽ ​ഗോമൂത്രമടക്കമുള്ള മൃ​ഗ ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് വിലക്കുണ്ടെന്ന് അധികൃതർ കുറിപ്പിൽ വ്യക്തമാക്കി.

ഹിന്ദു ആചാര പ്രകാരം ഗോമൂത്രം ശുദ്ധീകരണ വസ്തുവായി ഉപയോ​ഗിക്കുന്നതിനാല്‍ പ്രാർത്ഥനയ്ക്ക് ഉപയോഗിക്കാൻ കൊണ്ടുവന്നതെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാൽ ബയോസെക്യൂരിറ്റി ഇത് രാജ്യത്തേക്ക് കടത്താൻ അനുവദിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി. ആളുകളിൽ കാലിനും വായ്ക്കും ഗുരുതര രോഗങ്ങൾക്ക് കാരണമാകാമെന്നത് കൊണ്ടാണ് ​ഗോമൂത്രം നശിപ്പിച്ചതെന്നും അധികൃതർ പറഞ്ഞു.

Eng­lish summary;Cow urine seized from a pas­sen­ger in New Zealand

You may also like this video;

Exit mobile version