Site iconSite icon Janayugom Online

ഗോമൂത്രത്തിൽ ആരോ​ഗ്യത്തിന് ഹാനികരമായ 14 ബാക്റ്റീരിയകൾ ; കുടിക്കരുതെന്ന് ഗവേഷകർ

ഗോമൂത്രത്തിൽ അങ്ങേയറ്റം അപകടകാരികളായ 14 തരം ബാക്ടീരിയകൾ അടങ്ങിയിട്ടുള്ളതായി പഠനം. ഗോമൂത്രം അടക്കം ഒരു കന്നുകാലിയുടെ മൂത്രവും മനുഷ്യർ കുടിക്കരുതെന്നും, ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നുമാണ് പഠനം. ബറേലി ആസ്ഥാനമായുള്ള ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പഠനം സംഘടിപ്പിച്ചിരിക്കുന്നത്.

ഐവിആർഐയിലെ എപിഡെമിയോളജി വിഭാ​ഗം മേധാവിയായ ഭോജ് രാജ് സിങ്ങും മൂന്ന് പിഎച്ച്ഡി വിദ്യാർത്ഥികളുമാണ് ​ഗവേഷണത്തിന് നേതൃത്വം നൽകിയത്. ആരോ​ഗ്യമുള്ള പശുക്കളിൽനിന്നും കാളകളിൽ നിന്നുമുള്ള മൂത്രത്തിന്റെ സാമ്പിളുകൾ ശേഖരിച്ചപ്പോഴാണ് 14 ഇനം ഹാനികരമായ ബാക്റ്റീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഇ‑കോളി ഉൾപ്പെടെയുള്ള ബാക്റ്റീരിയകളാണ് മൂത്രത്തിൽ കണ്ടെത്തിയത്.

മനുഷ്യന്റെയും എരുമയുടെയും മൂത്രവും പഠനത്തിനായി നിരീക്ഷിച്ചിരുന്നു. ഓൺലൈൻ റിസർച്ച് വെബ്സൈറ്റായ റിസർച്ച്​ഗേറ്റിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിവാൾ, തർപാർകർ, വിന്ദാവനി എന്നീ മൂന്ന് വിഭാ​ഗം പശുക്കളിൽ നിന്നുള്ള മൂത്ര സാമ്പിളുകളാണ് പഠനത്തിനായി ശേഖരിച്ചത്. ​2022 ജൂൺ മൂതൽ നവംബർ വരെയുള്ള ​കാലയളവിലാണ് ​ഗവേഷണം നടത്തിയത്.

Eng­lish Sum­ma­ry: Cow urine unfit for human con­sump­tion: IVRI Study
You may also like this video

Exit mobile version